Skip to main content

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

 

കൊയിലാണ്ടി നഗരസഭ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എല്ലാവരുടേയും സുരക്ഷിത ജീവിതം ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭ ചെയർപേഴ്സൺ  കെ.പി സുധ പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.എ ഇന്ദിര അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിബു സ്വാഗതം പറഞ്ഞു. ഐസിഡിഎസ് സൂപ്പർവൈസർ വീണ പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില, കൗൺസിലർമാരായ വത്സരാജ്, റഹ്മത്ത് , പ്രജിഷ എന്നിവർ ആശംസകൾ നേർന്നു.

date