Skip to main content

സമാശ്വാസം പദ്ധതി: വിവരങ്ങൾ ലഭ്യമാക്കണം

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതി പ്രകാരം ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന വൃക്ക രോഗികളായ ഡയലിസിസ് ചെയ്യുന്നവരും, വൃക്ക/ കരൾ മാറ്റിവയ്ക്കലിന് വിധേയരായവരും, ഹീമോഫീലിയ രോഗബാധിതരും, അരിവാൾ രോഗികളുമായ കുടിശ്ശിക ധനസഹായം ലഭിക്കേണ്ടവരും ധന സഹായത്തിനായി പുതിയതായി 2021 ജനുവരി 27 വരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും അവരുടെ ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എൽ/ എ.പി.എൽ രേഖകൾ, റേഷൻകാർഡ്, ആധാർ എന്നിവയുടെ വ്യക്തമായ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർച്ചിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോൺനമ്പർ എന്നിവ kssmsamaswasam@gmail.com എന്ന മെയിൽ ഐ.ഡിയിൽ മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കണം. വിവരങ്ങൾ ലഭ്യമാക്കിയാലേ ഈ സാമ്പത്തിക വർഷം ധനസഹായം അനുവദിക്കാൻ കഴിയൂ എന്ന് അസി. ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2341200.
പി.എൻ.എക്സ്. 1088/2022
 

date