Skip to main content

ഭൂമി തരം മാറ്റം: കോഴഞ്ചേരി താലൂക്കില്‍ 50 അപേക്ഷകള്‍ തീര്‍പ്പാക്കി

ഭൂമി തരം മാറ്റം സംബന്ധിച്ച 50 അപേക്ഷകള്‍ കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ നടത്തിയ അദാലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തീര്‍പ്പാക്കി. ആകെയുള്ള 68 അപേക്ഷകളിലാണ് 50 എണ്ണം തീര്‍പ്പാക്കിയത്. ഉത്തരവ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് അപ്പോള്‍ തന്നെ നല്‍കി. അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി തഹസീല്‍ദാര്‍ എസ്. വിജയകുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യുട്ടി തഹസീല്‍ദാര്‍ ജെ. സിജു, മറ്റ് ഡെപ്യുട്ടി തഹസീല്‍ദാര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ആര്‍ഡിഒ, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date