Skip to main content

ടൈലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ് : ഇന്‍സ്ട്രക്ടര്‍ നിയമനം

    പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ടൈലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  10-ാം ക്ലാസ്സ്, കെ.ജി.ടി.ഇ ടൈലറിങ് എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ യോഗ്യത, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി നവംബര്‍ 14ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തണം. ഫോണ്‍ 04931 220315.

 

date