Skip to main content

റോഡ് പ്രവൃത്തി: ഗതാഗത നിയന്ത്രണം ഏര്‍പ്പടുത്തി

മലപ്പുറം - മഞ്ചേരി റോഡില്‍ ആനക്കയം മുതല്‍ വായ്പ്പാറപ്പടി വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നത് വരെ വലിയ വാഹനങ്ങള്‍ ആനക്കയം ജംങ്ഷനില്‍ നിന്നും ആനക്കയം - ഒറുവമ്പ്രം റോഡില്‍ പുള്ളിലങ്ങാടി - വേട്ടേക്കോട്-വായ്പ്പാറപ്പടി വഴിയും മഞ്ചേരി - പൂക്കോട്ടൂര്‍ വഴിയും പോകണം.  ചെറിയ വാഹനങ്ങള്‍ ആനക്കയം ജംങ്ഷനില്‍ നിന്നും ആനക്കയം - ഒറുവമ്പ്രം റോഡില്‍ പുള്ളിലങ്ങാടി - കെ.പി.പി.എം കോളേജ് റോഡ് - വായ്പ്പാറപ്പടി വഴിയും മഞ്ചേരി - പൂക്കോട്ടൂര്‍ റോഡില്‍ നിന്ന് മുള്ളമ്പാറ - കോണിക്കല്ല് - ഇരുമ്പുഴി വഴിയും പോകണം.

date