Skip to main content

'മിഴിവ്' ഓൺലൈൻ വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി നടത്തിയ 'മിഴിവ്-2022' ഓൺലൈൻ  വീഡിയോ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശ്രുതി ശ്രീശാന്ത്, വാഴക്കുളങ്ങര, ഓമശ്ശേരി, കോഴിക്കോട് ഒന്നാംസ്ഥാനവും, പ്രദീപ്കുമാർ ടി.പി, മേൽവിളാകത്ത് വീട്, മരുതത്തൂർ, തിരുവനന്തപുരം രണ്ടാം സ്ഥാനവും, ഗിരീഷ്, ചേർത്തല, ആലപ്പുഴ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കു യഥാക്രമം ഒരു ലക്ഷം, അൻപതിനായിരം, ഇരുപത്തയ്യായിരം രൂപ വീതമുള്ള കാഷ് അവാർഡുകളും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
പ്രോത്സാഹന സമ്മാനങ്ങൾ നേടിയവർ:
1. ബൈജു.എസ്., ബൈജു നിവാസ്, ഉദിനൂർ, കാസർഗോഡ്.
2. മണികണ്ഠൻ.ടി.ആർ, മണിമന്ദിരം, പാപ്പനംകോട്, തിരുവനന്തപുരം.
3. അനീഷ് ബാബു, അനീഷ് ഭവൻ, നടുവിലക്കര, കൊല്ലം.
4. ഗൗരികൃഷ്ണ. യു.ആർ., നന്ദനം, മുട്ടട, തിരുവനന്തപുരം.
5. ശ്രീരാജ്.എസ്.ആർ., ലക്ഷ്മി നിവാസ്, മണക്കാട്, തിരുവനന്തപുരം.
6. ശ്യാം.എസ്., തൊടിയിൽ വീട്, വക്കം, തിരുവനന്തപുരം.
7. മനുപ് കെ.ചന്ദ്രൻ, കീഴൂർ, തൃശ്ശൂർ.
8. ശ്രീജിത്ത് കണ്ണോത്ത്, കാട്ടിലെപറമ്പ്, കിഴുതാലി, കണ്ണൂർ.
9. ഷമീർ പതിയശ്ശേരി, കുട്ടിക്കാട്ട് ഹൗസ്, പത്താഴക്കാട്, തൃശ്ശൂർ.
10. വിനു.കെ.ജോൺ, കളരിക്കൽ ഹൗസ്, പനങ്ങാട്, എറണാകുളം.
പ്രശസ്ത സംവിധായകൻ ആർ.ശരത് ചെയർമാനും, ദൂരദർശനിലെ സീനിയർ കാമറാമാൻ ടി.ഒ. ഹെൻറി, എഴുത്തുകാരനായ ഡോ.എം.രാജീവ് കുമാർ, കവയിത്രി റോസ്മേരി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, വിജയഗാഥകൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള വീഡിയോകളാണ് മത്സരത്തിലേക്ക് ക്ഷണിച്ചിരുന്നത്. ഫെബ്രുവരി 16 മുതൽ മാർച്ച് 7 വരെയാണ് വീഡിയോകൾ അപ് ലോഡ് ചെയ്യാൻ അവസരം നൽകിയത്. സമ്മാനവിതരണത്തിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
പി.എൻ.എക്‌സ്. 1527/2022

date