Skip to main content

അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി രൂപരേഖ: പ്രഥമ ഊരുകൂട്ടം ചേര്‍ന്നു

 

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ചക്കിപറമ്പ് പട്ടികവര്‍ഗ്ഗ സങ്കേതത്തില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള പ്രഥമ ഊരുകൂട്ടം ചേര്‍ന്നു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗo കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതാണ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ചക്കിപറമ്പ് പട്ടികവര്‍ഗ്ഗ സങ്കേതം. ഒരു കോടി രൂപ വകയിരുത്തിയിരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സമഗ്ര കുടിവെള്ള പദ്ധതി, ലൈഫില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഭവന നിര്‍മ്മാണം, ഭവന നവീകരണo, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, നടപ്പാത, തടയണ നിര്‍മ്മാണം, മണ്ണു സംരക്ഷണ പ്രവര്‍ത്തികള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനും തീരുമാനിച്ചു. നിര്‍വ്വഹണ ഏജന്‍സിയായ സംസ്ഥാന നിര്‍മ്മിതിയെ പ്രവര്‍ത്തനങ്ങളുടെ സി.പി.ആര്‍ തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, കൊടകര ബ്ലോക്ക് മെമ്പര്‍ സദാശിവന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോകന്‍, വാര്‍ഡ് മെമ്പര്‍ ഷീല, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ഇ ആര്‍ സന്തോഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉണ്ണി, ഊരുമൂപ്പന്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

date