Skip to main content

എന്റെ കേരളം പ്രദര്‍നവിപണന മേള: മികച്ച കവറേജിന് പുരസ്‌കാരം

 

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയ്ക്ക് മികച്ച രീതിയില്‍ കവറേജ് നല്‍കുന്ന പത്രം, പത്ര റിപ്പോര്‍ട്ടര്‍, ചാനല്‍, ചാനല്‍ റിപ്പോര്‍ട്ടര്‍, ഓണ്‍ലൈന്‍ മാധ്യമം, എഫ്എം എന്നിവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചായിരിക്കും പുരസ്‌കാരങ്ങള്‍ നല്‍കുക. ഏപ്രില്‍ 24 ന് രാവിലെ 10 മണിക്കുള്ളില്‍ ഏഴ് ദിവസങ്ങളില്‍ നടത്തിയ കവറേജിന്റെ പത്രക്കട്ടിങ്ങുകള്‍, വീഡിയോ കോപ്പികള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍, ഓഡായോ ക്ലിപ്പുകള്‍ എന്നിവ മെയില്‍ വഴിയോ നേരിട്ട് മേളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മീഡിയ റൂമിലോ എത്തിക്കണം. മേളയുടെ അവസാന ദിനമായ ഏപ്രില്‍ 24 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

date