Skip to main content

ലൈസന്‍സ് ഇല്ലാതെ  ഫാക്ടറി നടത്തിയതിന് പിഴ

 

    അങ്കമാലി ചെമ്പന്നൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ലൈസന്‍സില്ലാതെ പ്രവൃത്തിച്ചതിനും നിയമലംഘനങ്ങള്‍   നടത്തിയതിനും അഗ്രോ ഫൂഡ്‌സ് ആന്റ് സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമ വി.എസ് ജീവകുമാറിന് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതി പിഴ ശിക്ഷ വിധിച്ചു. ആലുവ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഗ്രേഡ് ഒന്ന് ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത കേസില്‍ 59,000 രൂപയാണ് പിഴ വിധിച്ചത്.

date