Skip to main content

ലീഗല്‍ മെട്രോളജി അദാലത്ത്:  ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച

 

    കോവിഡ് വ്യാപനം മൂലമോ മറ്റു കാരണങ്ങളാലോ യഥാസമയം മുദ്ര പതിപ്പിക്കാന്‍ ഹാജരാക്കാത്തത് മൂലം കുടിശികയായ അളവ് തൂക്ക ഉപകരണങ്ങള്‍, ഓട്ടോ ഫെയര്‍ മീറ്ററുകള്‍ എന്നിവ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മുദ്ര ചെയ്തു കൊടുക്കുന്നതിനായി എല്ലാ താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസിലും അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 25ന് ഉച്ചകഴിഞ്ഞു രണ്ടിന് കാക്കനാട് ലീഗല്‍ മെട്രോളജി ഭവനില്‍ നടക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ അതാതു താലൂക്ക് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.  

    സംശയ നിവാരണത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍ :
അസിസ്റ്റന്റ് കണ്‍ട്രോളര്‍ എറണാകുളം ( കൊച്ചി കോര്‍പറേഷന്‍ ): 8281698059
സര്‍ക്കിള്‍ 2 ഇന്‍സ്പെക്ടര്‍ എറണാകുളം (കണയന്നൂര്‍ ): 8281698060
ഇന്‍സ്പെക്ടര്‍(കൊച്ചി ): 8281698061
ഇന്‍സ്പെക്ടര്‍(പറവൂര്‍ ): 8281698062
ഇന്‍സ്പെക്ടര്‍(ആലുവ ): 8281698063
ഇന്‍സ്പെക്ടര്‍(പെരുമ്പാവൂര്‍ ): 8281698064
ഇന്‍സ്പെക്ടര്‍(മുവാറ്റുപുഴ ): 8281698065
ഇന്‍സ്പെക്ടര്‍(കോതമംഗലം ): 8281698066
ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍ )എറണാകുളം :8281698058
ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്‌ളയിങ് സ്‌ക്വാഡ് )എറണാകുളം :8281698067

date