Skip to main content

അലീമ ചിരിക്കുന്നു … സര്‍ക്കാരിനൊപ്പം

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി അലീമക്കും കിട്ടി സ്വന്തമായി ഭൂമി. ഭൂമിക്ക് പട്ടയം കിട്ടിയ ആ സന്തോഷത്തോടെയാണ് അലീമ തിരിച്ചു വീട്ടിലേക്ക് പോയത്. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വന്തം ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ഭര്‍ത്താവ് മരിച്ചതിനു ശേഷം സ്ഥിരവരുമാനവും സ്വന്തം ഭൂമിയും ഇല്ലാതെ കഴിഞ്ഞ അലീമക്ക് വലിയൊരു ആശ്വാസമാണ് പട്ടയത്തിലൂടെ ലഭിച്ചത്.
'പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതോടെ കൃത്യമായി റേഷനും പെന്‍ഷനും ലഭിക്കുന്നുണ്ട്. അതിലുടെ അഞ്ചംഗ കുടുംബം പട്ടിണിയില്ലാതെ പോകുന്നു. ഇതുവരെ ലഭിക്കാത്ത സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയുമാണ് ഇനിമുതല്‍  ഞാനും എന്റെ മക്കളും ഇന്ന് ഉറങ്ങാന്‍ പോകുന്നത്' പട്ടയം ലഭിച്ച സന്തോഷത്തില്‍ അലീമ പറയുന്നു. തളിപ്പറമ്പില്‍ നടന്ന പട്ടയ മേളയിലാണ് ഇവര്‍ക്ക് പട്ടയം ലഭിച്ചത്.
 

date