Skip to main content

പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്

രണ്ടാം ദിനം 74 പരാതികള്‍ തീര്‍പ്പാക്കി

ആലപ്പുഴ: സംസ്ഥാന പട്ടിക ജാതി - പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തിന്‍റെ രണ്ടാം ദിനം 74 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്നലെ   89 പരാതികളാണ് പരിഗണിച്ചത്. 

പുതിയതായി നാലു പരാതികള്‍ ലഭിച്ചു. ഇവയില്‍ അതത് വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടി നടപടികള്‍ സ്വീകരിക്കുമെന്ന്  ചെയര്‍മാന്‍ പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി ആകെ 181 കേസുകൾ പരിഗണിച്ചു. 155 എണ്ണം തീർപ്പാക്കി. 

കമ്മീഷന്‍ അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍, ജില്ലാ കളക്ടർ ഡോ. രേണു രാജ്, രജിസ്ട്രർ പി. ഷേർളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date