Skip to main content

റവന്യൂ കലാമേള സമാപിച്ചു

ആലപ്പുഴ: ജില്ലാതല റവന്യു കായിക മേള സമാപിച്ചു. ആലപ്പുഴ ജവഹർ ബാലഭവനിൽ നടന്ന സമാപന സമ്മേളനം പി.പി ചിത്തഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റവന്യു- സർവേ ഉദ്യോഗസ്ഥരാണ് മേളയില്‍ മത്സരിച്ചത്. 

ലളിത ഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണ്ണാടക സംഗീതം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, മോഹിനിയാട്ടം, ഒപ്പന, വയലിൻ, ഗിറ്റാര്‍, മൃദംഗം, തബല, പ്രസംഗം, കവിതാലാപനം, തിരുവാതിര, സിനിമാറ്റിക്ക് ഡാൻസ്, ഭാരതനാട്യം, ഏകാങ്ക നാടകം, മോണോ ആക്ട്, മിമിക്രി, മൈം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു മത്സരം. 

സമാപനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ. ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌ കുമാർ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിനോദ് ജോൺ എന്നിവർ  പങ്കെടുത്തു.

date