Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍ വയലാറിലെ  തോടുകള്‍ സംരക്ഷിക്കും

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ ഉള്‍പ്പടെയുള്ള പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ വയലാര്‍ ഗ്രാമപഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു. ജല സ്രോതസ്സുകള്‍   ശുചീകരിക്കുന്നതിനു പുറമേ കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിന് വശങ്ങളില്‍ കയര്‍ഭൂവസ്ത്രവും വിരിക്കും. 

ഒരു വാര്‍ഡിലെ രണ്ടു തോടുകള്‍ വീതമാണ് പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച് കയര്‍ഭൂവസ്ത്രം വിരിക്കുന്നത്. തൊഴിലുറപ്പ് വേതനത്തിനു പുറമേ 32 ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കയര്‍ കോര്‍പ്പറേഷന്‍റെ സഹകരണത്തോടെയാമ്  കയര്‍ഭൂവസ്ത്രം എത്തിക്കുന്നത്. 

പ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിനു മുന്‍പായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കവും തോടുകളില്‍  മാലിന്യങ്ങള്‍ അടിയുന്നതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നവും പരിഹരിക്കാന്‍ പദ്ധതി സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്  കവിത ഷാജി പറഞ്ഞു.

date