Skip to main content

പെരുമ്പളത്ത് തെളിനീരൊഴുകും നവകേരളം പരിപാടിക്ക് തുടക്കമായി 

ആലപ്പുഴ: തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഇടങ്കേറ്റില്‍- പുള്ളോടത് തോടിന്‍റെ ശുചീകരം പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. ആശ ഉദ്ഘാടനം ചെയ്തു. 

ജന പങ്കാളിത്വത്തോടെ ജല സ്രോതസ്സുകള്‍ വീണ്ടെടുത്ത് ജല ദൗര്‍ലഭ്യം പരിഹരിക്കുക എന്നതാണ് പിരിപാടിയുടെ ലക്ഷ്യം.  വാര്‍ഡ് തലത്തില്‍ ജല സഭായോഗങ്ങള്‍, ജല നടത്തം തുടങ്ങിയവയും സംഘടിപ്പിക്കും. 

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിനീഷ് ദാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത സുജി, ബ്ലോക്ക് പഞ്ചായത് അംഗം ശോഭന ടീച്ചര്‍, ഗ്രാമപഞ്ചായത് അംഗങ്ങളായ കുഞ്ഞന്‍ തമ്പി, ശ്രീമോള്‍ ഷാജി, പി.സി ജബീഷ്, യു. ഉമേഷ്, ഷൈലജ ശശികുമാര്‍, സുനിത സജീവ് തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശുചീകരണ പരിപാടിയോടനുബന്ധിച്ച് വിളംബര ജാഥയും നടത്തി.

date