Skip to main content

നിയമന അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍  ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)   (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 385/2020), ഹൈസ്‌കൂള്‍ ടീച്ചര്‍  (നാച്വറല്‍ സയന്‍സ് ) (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 279/2020)  തസ്തികകളിലേക്ക് മെയ് നാലിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസിലും ഹൈസ്്കൂള്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ് )( ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ .365/2021) തസ്തികയിലേയ്ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസിലും അഭിമുഖം നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  എസ്.എം.എസ് , പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയ ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത്  നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ  അസ്സല്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date