Skip to main content

വാഹനീയം' അദാലത്ത്: അപേക്ഷകള്‍ സമര്‍പ്പിക്കാം

മോട്ടോര്‍ വാഹന വകുപ്പ് ' വാഹനീയം' എന്ന പേരില്‍  ജില്ലയില്‍ ജൂണ്‍ നാലിന് ഫയല്‍ അദാലത്ത് നടത്തും. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലെ ജില്ലയിലെ വിവിധ ഓഫീസുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. മേല്‍വിലാസക്കാരന്‍ സ്ഥലത്തില്ലാത്തതിനാല്‍ കൈപ്പറ്റാതെ തിരിച്ച് വന്നിട്ടുള്ള ആര്‍.സി ബുക്കുകള്‍, ലൈസന്‍സ് എന്നിവ അദാലത്തിലൂടെ നേരിട്ട് കൈപ്പറ്റാം. ചെക്ക് റിപ്പോര്‍ട്ടുകള്‍  അനുവദിക്കാവുന്ന ഇളവുകള്‍ നല്‍കി അദാലത്തില്‍ തീര്‍പ്പാക്കും. രേഖകളുടെ അഭാവത്തില്‍ തീര്‍പ്പാകാത്ത  അപേക്ഷകളില്‍ ഉചിതമായ തീരുമാനമെടുക്കും. വാഹനീയം അദാലത്തിലേക്ക് പരിഗണിക്കേണ്ട അപേക്ഷകള്‍ മെയ് 25ന് മുമ്പായി അതത് ആര്‍.ടി ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 

date