Skip to main content
ഞങ്ങളും കൃഷിയിലേക്ക്  വിളംബര ജാഥയുടെ ഫ്ലാഗ്ഓഫ്‌   മേയർ എം കെ വർഗീസ് നിർവഹിക്കുന്നു

ഞങ്ങളും കൃഷിയിലേയ്ക്ക്: ജില്ലാതല വിളംബര ജാഥ സംഘടിപ്പിച്ചു 

 

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും  സ്വയംപര്യാപ്തത  കൈവരിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേയ്ക്ക്'. എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബരജാഥ സംഘടിപ്പിച്ചു. തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച ജാഥ  മേയർ എം കെ വർഗീസ് ഫ്ലാഗ് ഓഫ്‌ ചെയ്തു.  സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിൽ ഉള്‍പ്പെടുത്തി 10,000 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കുക, 10,000 കര്‍ഷക ഗ്രൂപ്പുകള്‍ സ്ഥാപിച്ച്  വീടുകളിൽ വിഷരഹിത പച്ചക്കറികള്‍ ഉൽപ്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 29) കേരള സാഹിത്യ അക്കാദമിയിൽ വെച്ച്  റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ  നിർവഹിക്കും
വിളംബരജാഥയിൽ  ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ,  ഡേവിസ് ചിറമേൽ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.

date