Skip to main content
ഓപ്പറേഷൻ വാഹിനിയിലൂടെ ശുചീകരിച്ച കാക്കുന്നി തോട്

ഓപ്പറേഷന്‍ വാഹിനി;  പെരിയാറില്‍ അതിവേഗം  പുരോഗമിക്കുന്നു

 

    എക്കലും ചെളിയും മൂലം നീരൊഴുക്ക് തടസപ്പെട്ട പെരിയാറിന്റെ കൈവഴികള്‍ ശുചീകരിച്ച് ആഴം കൂട്ടുന്നത് പുരോഗമിക്കുന്നു. ഓപ്പറേഷന്‍ വാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു പ്രവര്‍ത്തനങ്ങള്‍.

     പെരിയാറിന്റെ കൈവഴികളില്‍ നിന്ന് 3,62,966 ഘന മീറ്റര്‍ എക്കലും ചെളിയുമാണ് ഇതുവരെ നീക്കം ചെയ്തത്. ആലുവ മേഖലയില്‍ 54 എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചാണു പണികള്‍ പുരോഗമിക്കുന്നത്. ആലുവയില്‍ മാത്രം 10 ടീമുകള്‍ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. 

    ആലങ്ങാട് ബ്ലോക്കില്‍ ഉള്‍പ്പെട്ട കൈവഴികളില്‍ നിന്ന് 2,48,203  ഘന മീറ്റർ എക്കലും ചെളിയും ഇതുവരെ നീക്കംചെയ്തു. 26 യന്ത്രങ്ങളാണ് ആലങ്ങാട് ബ്ലോക്കില്‍ ശുചീകരണത്തിനായി പ്രവര്‍ത്തിപ്പിക്കുന്നത്. അങ്കമാലി ബ്ലോക്കിലും നഗരസഭകളിലുമായി 30,758 ഘന മീറ്റര്‍, ഇടപ്പള്ളി ബ്ലോക്കില്‍ 13,930 ഘന മീറ്റര്‍ , കൂവപ്പടി ബ്ലോക്കില്‍ 9,230 ഘന മീറ്റര്‍ , പാറക്കടവ് ബ്ലോക്കില്‍ 41,879 ഘന മീറ്റര്‍, പറവൂര്‍ ബ്ലോക്കിലും കടുങ്ങല്ലൂര്‍ നഗരസഭയിലുമായി 38,642 ഘന മീറ്റര്‍ , വാഴക്കുളം 13,281 ഘന മീറ്റര്‍ , ഏലൂര്‍-കളമശേരി നഗരസഭകളിലായി 2,380 ഘന മീറ്റര്‍ , വൈപ്പിന്‍ ബ്ലോക്കില്‍ 69,857 ഘന മീറ്റർ, കോതമംഗലം ബ്ലോക്കില്‍ 3,503.8 ഘന മീറ്റര്‍  എക്കലും ചെളിയുമാണു നീക്കംചെയ്തത്.

    മൂവാറ്റുപുഴയാറിന്റെ കൈവഴികളിലായി 61 തോടുകളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലെണ്ണം നഗരസഭയിലും 57 എണ്ണം ഗ്രാമപഞ്ചായത്തുകളിലുമാണുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ 9,192.58 ഘന മീറ്റര്‍ എക്കലും ചെളിയും നീക്കംചെയ്തു. കൂടാതെ യന്ത്രസഹായത്തോടെ 1,345 ഘന മീറ്റര്‍ എക്കലും ചെളിയും നീക്കംചെയ്തു. ആകെ 10,537.58 ഘന മീറ്റര്‍  എക്കലും ചെളിയുമാണ് മൂവാറ്റുപുഴയാറിന്റെ കൈവഴികളില്‍ നിന്നായി നീക്കംചെയ്തത്.

    ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായ ഒരു തോട് ഒരു വാര്‍ഡ് പദ്ധതിയും ജില്ലയില്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്. ആദ്യ ആഴ്ചയില്‍ തന്നെ 121 തോടുകളാണു പദ്ധതിയിലൂടെ ശുചീകരിച്ചത്.

date