Skip to main content

ലോജിസ്റ്റിക്‌സ് ആന്റ് സപ്‌ളൈ ചെയിന്‍  മാനേജ്‌മെന്റില്‍ ഡിപ്‌ളോമ കോഴ്‌സ് 

 

    സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ആലുവ നോളഡ്ജ് സെന്ററിലൂടെ  ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നുകൊണ്ടിരുക്കുന്ന മേഖലകളിലൊന്നായ ലോജിസ്റ്റിക്‌സ് ആന്റ് സപ്‌ളൈ ചെയിന്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്‌ളോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക് സ്ഥാപനങ്ങളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമായ ഈ കോഴ്‌സിലേക്കുളള യോഗ്യത പ്‌ളസ് ടു. 

    സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് പര്യാപ്തമായ ഈ കോഴ്‌സിന്റെ വിശദ വിവരങ്ങള്‍ അറിയാന്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാം നില, സാന്തോ കോംപ്‌ളസ്, റെയില്‍വേ സ്റ്റേഷന്‍  റോഡ്, പമ്പ് ജംഗ്ഷനു സമീപം, ആലുവ വിലാസത്തിലോ 8036802304 നമ്പറിലോ ബന്ധപ്പെടുക. 

date