Skip to main content

കർഷക കടാശ്വാസ കമ്മീഷൻ വയനാട് സിറ്റിംഗ് നടത്തും

  സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് മാസത്തിൽ വയനാട് ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
വയനാട് ജില്ലയിലെ കമ്മീഷന്റെ സിറ്റിംഗ് കൽപറ്റ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ 4, 5 തീയതികളിലും കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ ബോർഡിന്റെ ഹാളിൽ മൂന്നിനും നടക്കും. രാവിലെ 9.30ന് സിറ്റിംഗ് ആരംഭിക്കും.
ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.
പി.എൻ.എക്‌സ്. 1732/2022

date