Skip to main content

ഡെപ്യൂട്ടേഷന്‍ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒഴിവുള്ള ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സര്‍വീസിലുള്ള എല്‍.ഡി./യു.ഡി. ക്ലാര്‍ക്ക് തസ്തിക യിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്ന  ജീവനക്കാരില്‍ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം യോഗ്യതയായി ഉണ്ടായിരിക്കണം. 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. ജീവനക്കാര്‍ ബയോഡാറ്റ, 144 കെ.എസ്.ആര്‍. പാര്‍ട്ട് ഒന്ന്, സമ്മതപത്രം, മേലാധികാരി സാക്ഷ്യപ്പെടുത്തി നല്‍കിയ എന്‍.ഒ.സി. എന്നിവ സഹിതം പൂര്‍ണ്ണമായ അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്, പൂങ്കുന്നം - 680 002 എന്ന മേല്‍ വിലാസത്തില്‍ മെയ്‌  21 നകം സമര്‍പ്പിക്കണമെന്ന് കോഴിക്കോട് മേഖല എക്‌സിക്യൂട്ടീവ് അറിയിച്ചു.ഫോണ്‍:  0487 2383053, 0487 2383088

 

date