Skip to main content

നവകേരളം  കർമ്മ  പദ്ധതി : ശില്പശാലയും ഡിജിറ്റൽ ഭൂപടങ്ങളുടെ പ്രകാശനവും  ഇന്ന്

സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷീകത്തിൻ്റെ
ജില്ലാതല ആഘോഷങ്ങളുടെ  ഭാഗമായി  കോട്ടയം നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള എൻ്റെ കേരളം  പ്രദർശന- വിപണന മേള ആഡിറ്റോറിയത്തിൽ  ഇന്ന് ( ഏപ്രിൽ 30)  ഉച്ചക്ക് രണ്ടിന് 
നവകേരളം കർമ്മ പദ്ധതി ശില്പശാല നടത്തും. സർക്കാർ ചീഫ് വിപ്പ്  ഡോ. എൻ. ജയരാജ്‌   ഉദ്ഘാടനനവും  ഡിജിറ്റൽ മാപ്പുകളുടെ പ്രകാശനവും നിർവ്വഹിക്കും.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌   നിർമ്മല  ജിമ്മി അധ്യക്ഷത  വഹിക്കും . മീനച്ചിലാർ മീനന്തറയാർ- കൊടൂരാർ പുന: സംയോജന പദ്ധതി കോ- ഓർഡിനേറ്റർ  അഡ്വ. കെ. അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും . പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഏബ്രഹാം സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിക്കും. 

  ജല  വിഭവ  ഉപയോഗത്തിൽ ഡിജിറ്റൽ സാങ്കേതിക  വിദ്യയുടെ  പങ്ക് ,പ്രായോഗിക  സമീപനം  എന്ന വിഷയത്തിൽ  കെ.എസ്.ഡി ഐ  പ്രോഗ്രാം മേധാവി അരുൺ.എം , കേരളത്തിലെ ജല  വിഭാഗത്തിന്റെ ഗുരുതരാവസ്ഥയും ജല  ബഡ്ജറ്റിന്റെ  ആവിശ്യകതയും - പദ്ധതി  ആസൂത്രണവും ആവിഷ്കരണവും  സംബന്ധിച്ച്  ജലസേചന  വകുപ്പ്, സൂപ്രണ്ടിംഗ് എൻജിനീയർ സുനിൽ രാജ്.ഡി  എന്നിവർ ശില്പശാല നയിക്കും. 
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പിഎസ് പുഷ്പമണി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാരായ 
 ജാൻസി ബാബു( ,അകലക്കുന്നം  )
 എസ് ഷാജി (എലിക്കുളം  )
 ഷീല ചെറിയാൻ(, കൂരോപ്പട )
 ആശാ ഗിരീഷ്( ,പള്ളിക്കത്തോട്  )
  മോനിച്ചൻ കിഴക്കേടം (  മീനടം )
 ബോബി മാത്യു (,കിടങ്ങൂർ)
  കെ സി ബിജു ,മണർകാട് )
.ഡാലി റോയി (പാമ്പാടി )
സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ

 ജൽ ജീവൻ മിഷൻ ഇംപ്ലിമെൻ്റേഷൻ  സപ്പോർട്ട് ഏജൻസി സംസ്ഥാന വൈസ് ചെയർമാൻ ഡാൻ്റിസ് കൂനാനിക്കൽ
മേജർ ഇറിഗേഷൻ  എക്സിക്യൂട്ടീവ് എഞ്ചിനീയർ  മോളികുട്ടി ഇമ്മാനുവൽ 
ഡോ. എബിൻ വർഗീസ് ,
  മലിനീകരണ നിയന്ത്രണ  ബോർഡ്‌ എൻജിനിയർ ബി. ബിജു ,.  ദാരിദ്ര  ലഘൂകരണ  വിഭാഗം പ്രൊജക്റ്റ്‌ ഡയറക്ടർ ഷിനോ. പി. എസ്,   ജില്ലാ പ്ലാനിംഗ്  ഓഫീസർ ലിറ്റി മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുക്കും .  
 ഹരിത  കേരളം  മിഷൻ  ജില്ലാ കോ ഓർഡിനേറ്റർ. പി. രമേശ്‌ ചർച്ച  ക്രോഡീകരിക്കും . ജൽ ശക്തി അഭിയാൻ  ജില്ലാ നോഡൽ ഓഫീസർ സബ് കളക്ടർ രാജീവ് കുമാർ ചൗധരി സ്വാഗതവും  ചെറുകിട ജലസേചന വകുപ്പ്  എക്സി. എഞ്ചിനീയർ സിന്ധു കെ.കെ  നന്ദിയും പറയും . 
  ജന പ്രതിനിധികൾ,  ഉദ്യോഗസ്ഥർ, ജല  വിഭവ  മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ, വിദ്യാർത്ഥികൾ പങ്കെടുക്കും 

  രാവിലെ 11ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ കൃഷിയും ആധുനിക രീതികളും സംബന്ധിച്ച്  സെമിനാർ നടത്തും. 
 

date