Skip to main content

മെയ് ഒന്നിന് തൊഴിലാളികളുടെ  വടം വലി മത്സരം 

കോട്ടയം: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന്  ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി വടം വലി മത്സരം സംഘടിപ്പിക്കും.  വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന  തൊഴിലാളികൾ ട്രേഡ് യൂണിയൻ /കമ്പനി / വ്യവസായ സ്ഥാപനം  മേലധികാരികളുടെ  സാക്ഷ്യപത്രവുമായി മത്സര ദിവസം ഉച്ചക്ക് ഒരു മണിക്ക് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ എത്തണം.  ഫോൺ: 0481 2563825

date