Skip to main content

റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ  മേളയിൽ

കോട്ടയം:  സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്  നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള പ്രദർശന വിപണന മേളയിലെ   പൊതുവിതരണ -  ഉപഭോക്തൃകാര്യ വകുപ്പിൻ്റെ  സ്റ്റാളിൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ  ലഭിക്കും. 
ആധാർ  കാർഡ്  ബന്ധിപ്പിക്കൽ, പേര് ചേർക്കൽ ,  ഒഴിവാക്കൽ, 
 തെറ്റ് തിരുത്തൽ,  മേൽവിലാസം  തിരുത്തൽ  എന്നിവയ്ക്ക്  മേള അവസാനിക്കുന്ന മെയ് നാല് വരെ  സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
സേവനം ആവശ്യമുള്ളവർ   ബന്ധപ്പെട്ട   രേഖകളുമായി  സ്റ്റാളിൽ എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  

date