Skip to main content

മേളയിലുണ്ട്  ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് 

കോട്ടയം :  സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷീകത്തിൻ്റെ
ജില്ലാതല ആഘോഷങ്ങളുടെ  ഭാഗമായി  കോട്ടയം നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള എൻ്റെ കേരളം  പ്രദർശന- വിപണന മേളയിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പൊരുക്കി ആരോഗ്യ വകുപ്പ്.  
ബ്ലഡ് പ്രഷർ, പ്രമേഹം  എന്നിവ പരിശോധിക്കാനാകും. 
ഉയരം, ശരീര ഭാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ  അമിതവണ്ണമുണ്ടോയെന്ന് നിർണ്ണയിക്കും  
 ബോഡി ഫാറ്റ് അനലൈസർ  ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പ് ,, ജലം, കാൽസ്യം  അളവ് എന്നിവ പരിശോധിച്ച് ആവശ്യമെങ്കിൽ  ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതിന് ഡയറ്റിഷ്യന്റെ നിർദേശവും ലഭിക്കും.മേള അവസാനിക്കുന്ന മെയ് നാല് വരെ 
രാവിലെ ഒൻപത് മുതൽ രാത്രി  8.30 വരെയാണ് സ്റ്റാളിന്റെ പ്രവർത്തനം   ജീവിത ശൈലി രോഗ നിർണ്ണയ സൗകര്യത്തിനു പുറമെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും സ്റ്റാളിൽ ലഭിക്കും. 
 

date