Skip to main content

മേളയിൽ വാങ്ങാം റബ്കോ ഉത്പന്നങ്ങൾ  

കോട്ടയം :  നാഗമ്പടം മൈതാനത്തെ എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ വാങ്ങുന്ന  റബ്കോ ഉല്പന്നങ്ങൾക്ക്  രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഫ്രീ ഡെലിവറി 
 വീടുകളിലും   ഓഫീസുകളിലും  ആവശ്യമായ ഫർണിച്ചറുകൾക്ക് പുറമെ  വിവധതരം മെത്തകളും ചെരിപ്പുകളും റബ്കോ സ്റ്റാളിലുണ്ട്. 
ട്രീറ്റഡ് റബ്ബ് വുഡ്' ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഫർണിച്ചറുകൾക്ക് 
പൂപ്പൽ , കുത്തലുകൾ തുടങ്ങിയ കേടുപാടുകളില്ലാതെ ദീർഘകാലം  ഉപയോഗിക്കാനാകുമെന്നത്  റബ്കോ ഫർണിച്ചറുകളുടെ പ്രത്യേകതയാണ്. 
 നാച്ചുറൽ ലാറ്റക്സ്, റബറൈസ്ഡ്, ഓർത്തോപീഡിക്,  സ്പ്രിംഗ് തുടങ്ങിയ  മെത്തകൾക്ക് 5000 രൂപ മുതൽ 1 ലക്ഷം രൂപവരെയാണ് വില.നടുവേദനയിൽ നിന്ന് ആശ്വാസം തരാൻ സഹിയിക്കുന്ന 4 അടുക്കുകളുള്ളവയാണ്  ഓർത്തോപീഡിക്  മെത്തകൾ. 
പ്രകൃതിദത്തമായ വെളിഎണ്ണയ് ലിറ്ററിന് 195 രൂപ വിലയ്ക്കും ന്യൂട്രി കോ 
വെർജിൻ കോക്കനട്ട്  ഓയിൽ  ലിറ്ററിന്  555 രൂപയ്ക്ക്  റബ്കോ സ്റ്റാളിൽ ലഭ്യമാണ് .. 18 മുതൽ 20 വരെ എണ്ണം പച്ച തേങ്ങയിൽ നിന്നാണ് ഒരു കിലോ വെർജിൻ കോക്കനട്ട്  ഓയിൽ
നിർമിക്കുന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതും ധാരാളം വിറ്റാമിനുകളും  അടങ്ങിയിരിക്കുന്ന ഈ എണ്ണയ്ക്ക് ഔഷധ ഗുണങ്ങൾ ഏറെയാണ്. രാസവസ്തുക്കൾ ചേർക്കാത്ത വെർജിൻ ഓയിൽ  നവജാത ശിശുകൾക്ക് ദേഹത്ത് പുരട്ടാൻ  ഉത്തമമാണ് .   

date