Skip to main content

മുത്തുകൊണ്ട് മായാജാലം  തീർത്ത് ലീലാമ്മ ഗോപാലൻ ദമ്പതികൾ

കോട്ടയം:   എൻ്റെ കേരളം   പ്രദർശന വിപണന മേളയിൽ  മുത്തു കൊണ്ട് മായാജാലം തീർത്ത് പെൺമനസുകൾ  കീഴടക്കുകയാണ് പാലാ സ്വദേശികളായ ലീലാമ്മ - ഗോപാലൻ ദമ്പതികൾ  .
പേൾ , സാൻഡ് സ്റ്റോൺ, ക്രിസ്റ്റൽ സ്റ്റോൺ,  , ഗ്ലാസ് സ്റ്റോൺ  തുടങ്ങിയ  മുത്തുകൾ ഉപയോഗിച്ച് ആഭരണങ്ങൾ തത്സമയം നിർമ്മിച്ചു നൽകുകയാണിവർ .
വള, മാല, കമ്മൽ, കൊലുസ്, കൈ ചെയിൻ  എന്നിവ വാങ്ങുന്നവർക്കിഷ്ടമായ മോഡലിൽ  തയ്യാറാക്കും . നൈലോൺ നൂലിൽ കൊരുക്കുന്ന മുത്തുകൾ
 മൂന്ന് മുതൽ നാല് വർഷം വരെ   നിറം പോകാതെയും പൊട്ടിപോകാതെയും  ഉപയോഗിക്കാൻ സാധിക്കുമെന്നാണിവർ  നൽകുന്ന ഉറപ്പ്. സ്വർണ നിറത്തിലുള്ള മുത്തുകൾ  വാങ്ങി  വീണ്ടും പ്ലേറ്റ് ചെയ്താണ്  ഉപയോഗിക്കുന്നത് . മുത്തുകളുടെ ഭാരത്തിന് അനുസരിച്ച് നൈലോൺ നൂലിന്റെ ഇഴകളുടെ എണ്ണവും  വർധിപ്പിക്കും. 
 കരകൗശല നിർമ്മാണത്തിൽ സർക്കാർ  സ്കീമിൽ  ലഭിച്ച  മൂന്ന് മാസത്തെ
പരിശീലനത്തിൻ്റെ ബലത്തിൽ ആഭരണ നിർമ്മാണ രംഗത്ത് ഇവർ ചുവടുറപ്പിച്ചിട്ട് എട്ട് വർഷം കഴിഞ്ഞു. 
  ഗുണമേന്മയിലെ മികവും    ചാരുതയാർന്ന   ഡിസൈനുമാണ് ഈ 
ദമ്പതികളുടെ കരവിരുതിൽ വിരിയുന്ന ആഭരണങ്ങളുടെ  മുഖമുദ്ര.
 

date