Skip to main content

മത്സ്യകർഷകർക്ക്  അറിവ് പകർന്നും  ആശങ്കകൾ  ദൂരീകരിച്ചും   എൻ്റെ കേരളം മേള  

കോട്ടയം:  മത്സ്യകർഷകരുടെ ആശങ്കകളും ആവശ്യങ്ങളും  പങ്കുവെയ്ക്കുന്നതിന്  വേദിയൊരുക്കി എന്റെ കേരളം പ്രദർശന വിപണന മേള. മത്സ്യ കൃഷി സാധ്യതകളും നവീന രീതികളും " എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ   മത്സ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. സംശയങ്ങൾ ദൂരീകരിച്ചു.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി  സെമിനാർ  ഉദ്ഘാടനം ചെയ്തു . 
കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രം  അസിസ്റ്റൻറ് പ്രഫസർ ഡോ. സിമി റോസ് ആൻഡ്രൂസ് സെമിനാർ നയിച്ചു. 
 മലയോര മേഖലയിലും കായലോരങ്ങളിലും  അവലംബിക്കാവുന്ന 
 കൂടു മത്സ്യ കൃഷി, പെൻ കൾച്ചർ, ഹൈബ്രിഡ് കൃഷി, സംയോജിത മത്സ്യകൃഷി  എന്നിവയെക്കുറിച്ചും  ബയോ ഫ്ലോക്ക് , റാസ്, അക്വാപോണിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യാധിഷ്ഠിത   രീതികളെക്കുറിച്ചും വിശദീകരിച്ചു.
ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം സ്വാഗതവും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി. കണ്ണൻ നന്ദിയും പറഞ്ഞു
 

date