Skip to main content

എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഇന്ന്

കോട്ടയം: രണ്ടാം പിണറായി വിജയന്‍  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനത്തു സംഘടിപ്പിച്ചിട്ടുള്ള  'എന്റെ കേരളം' പ്രദര്‍ശന -വിപണന മേളയില്‍ ഇന്ന് (മേയ് 3) രാവിലെ 11 ന് ഉന്നതവിദ്യാഭ്യാസവും കോട്ടയം ജില്ലയുടെ സാധ്യതകളും' എന്ന വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പും മഹാത്മാഗാന്ധി സര്‍വ്വകലാശാലയും സംയുക്തമായി ' സെമിനാര്‍ നടത്തും. 

ഉച്ചകഴിഞ്ഞ് രണ്ടിന് മാറുന്ന തൊഴില്‍ മേഖലയും യുവജനങ്ങളുടെ സാധ്യതകളും എന്ന വിഷയത്തിൽ ജില്ലാ എംപ്ലോയബിലിറ്റി സെന്ററും യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന്  സെമിനാര്‍ നടത്തും

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചുവരെ പെറ്റ് ക്ലിനിക്. 

വൈകിട്ട് അഞ്ചിന് ജില്ലയിലെ കലാപ്രതിഭകളുടെ കലാപരിപാടിയിൽ  ഐ.ബി.എല്‍. മാര്‍ഷല്‍ ആര്‍ട്സ് ആന്റ് വേള്‍ഡ് റെക്കോര്‍ഡ്സ് അക്കാദമിയിലെ കലാകാരന്മാര്‍  കായികാഭ്യാസ പ്രകടനം.അവതരിപ്പിക്കും 

 വൈകിട്ട് ആറിന്  നവഭാവന രംഗശ്രീ തീയേറ്റര്‍ അവതരിപ്പിക്കുന്ന നാടകം 'പെണ്‍കാലം'. 

 ഏഴു മണിക്ക് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പ്രൊഫഷണല്‍ ഗായകരുടേയും കലാകൂട്ടായ്മ - കോട്ടയം ബീറ്റ്സ് ഓര്‍ക്കസ്ട്ര' അവതരിപ്പിക്കുന്ന ഗാനമേള.

date