Skip to main content

ആസാം വാളയെ കാണാം ഫിഷറീസ് സ്റ്റാളിൽ

കോട്ടയം: ആസാം വാള മുതൽ പള്ളത്തി വരെയുള്ള മത്സൃങ്ങൾ വെള്ളത്തിൽ നീന്തി തുടിക്കുന്നത് കാണാം  ഫിഷറീസ് വകുപ്പിൻ്റെ തീം സ്റ്റാളിൽ. 
മഞ്ഞ കൂരി, കൂരി, മുഷി, കാർപ്പ്, തിലോപ്പിയ , കരിമീൻ , 
എന്നിവയ്ക്ക് പുറമേ  ഓർണമെൻ്റൽ ഇനത്തിൽപ്പെട്ട വിവിധ വർണ്ണ മത്സൃ ങ്ങളുമുണ്ട് .  സുഭിക്ഷ കേരളം പദ്ധതിയിൽ  വീട്ടുവളപ്പിൽ   നടത്താവുന്ന പടുതക്കുളം, ബയോഫ്ളോക്ക് മത്സ്യകൃഷി സംബന്ധിച്ചും  പാറമടകളിലും മറ്റ് ജലാശയങ്ങളിലും  നടത്തുന്ന മത്സൃം കൃഷിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കും.
മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം പുന: ചംക്രമണം നടത്തി  അതിലെ അമോണിയ ചെടികൾക്ക് വലിച്ചെടുക്കാവുന്ന നൈട്രേറ്റ് വളമാക്കി കൃഷിക്ക് ഉപയോഗിക്കുന്ന അക്വാപോണിക്സ്
രീതിയും  സ്റ്റാളിൽ  പരിചയപ്പെടാനാകും
 

date