Skip to main content

മൊബൈൽ   സോയിൽ ലാബിൽ പരിശോധിച്ചത്  26  സാമ്പിളുകൾ 

കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയിൽ സജ്ജമാക്കിയ മൊബൈൽ സോയിൽ ലാബിൽ ഇതുവരെ പരിശോധിച്ചത്  26 കർഷകരുടെ  മണ്ണ്  സാമ്പിളുകൾ . കൃഷി ഭൂമിയിലെ മണ്ണിൻ്റെ പിഎച്ച്, ടി എസ്എസ് , നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ പരിശോധിച്ച് കർഷകർക്ക് റിപ്പോർട്ട് നൽകി  പരിശോധനാ ഫലമനുസരിച്ച്  മണ്ണിൽ ചേർക്കേണ്ട   മൂലകങ്ങളെക്കുറിച്ചും അവയുടെ അളവ്   സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും കർഷകർക്ക് നൽകി.  
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് വി. വി. ടോമി, അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് സി.എസ്. അനിൽകുമാർ, ലാബ് അറ്റൻഡർ  സി. ബിജു എന്നിവരാണ് പരിശോധന നടത്തുന്നത്.

date