Skip to main content

എൻ്റെ കേരളം പ്രദർശനം; പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു ഘോഷയാത്രയിൽ കുടുംബശ്രീയുടെ തിളക്കം; സ്റ്റാളുകളിൽ സഹകരണവും കൃഷിയും ഒന്നാമത്

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയിലെ മികവിനും  പ്രദർശന-വിപണന മേളയിലെ മികച്ച തീം, വാണിജ്യ സ്റ്റാളുകൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഘോഷയാത്രയിലെ മികവിൽ
കുടുംബശ്രീ ഒന്നാം സ്ഥാനത്തെത്തിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
ഗ്രാമപഞ്ചായത്തുകൾ രണ്ടാം സ്ഥാനവും സഹകരണ വകുപ്പ് മൂന്നാം സ്ഥാനവും  നേടി. ആർട്ടിസ്റ്റ് സുജാതൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ തേക്കിൻകാട് ജോസഫ്, കാർട്ടൂണിസ്റ്റ് രാജു നായർ എന്നിവരടങ്ങുന്ന വിധിനിർണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

നാഗമ്പടം മൈതാനത്ത് നടക്കുന്ന  എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ മികച്ച തീം സ്റ്റാളായി
സഹകരണ വകുപ്പ് ഒന്നാമതെത്തി.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്
രണ്ടാം സ്ഥാനവും 
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

വാണിജ്യ സ്റ്റാളുകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഒന്നാം സ്ഥാനം നേടി. 
വ്യവസായ വകുപ്പ് രണ്ടാം സ്ഥാനവും കുടുംബശ്രീ 
മൂന്നാം സ്ഥാനവും നേടി.

ആർട്ടിസ്റ്റ് സുജാതൻ, മാധ്യമ പ്രവർത്തകൻ ഇ.പി. ഷാജുദ്ദീൻ എന്നിവരടങ്ങിയ വിധി നിർണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

പുരസ്ക്കാരങ്ങൾ ഇന്ന് (മെയ് 4) വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളന ചടങ്ങിൽ വിതരണം ചെയ്യും.

date