Skip to main content

സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷം എൻ്റെ കേരളം പ്രദർശന- വിപണന മേള ഇന്ന് (മേയ് 4) സമാപിക്കും

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ   ഭാഗമായി ഏപ്രിൽ 28 മുതൽ നാഗമ്പടം മൈതാനത്ത് നടന്നു വരുന്ന എൻ്റെ കേരളം പ്രദർശന -വിപണന മേള ഇന്ന് (മെയ് 4) സമാപിക്കും. 
വൻ ജനപങ്കാളിത്തമാണ് മേളയിലുണ്ടായത്. വൈകിട്ട് 5.30ന് എൻ്റെ കേരളം കലാവേദിയിൽ നടക്കുന്ന സമാപന സമ്മേളനം സഹകരണ- രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എം.പിമാർ, എം.എൽ.എമാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ജനപ്രതിനിധികൾ , ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ,  ജില്ലാ പോലീസ് മേധാവി ഡി ശില്പ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
 

date