Skip to main content

പഠിക്കുന്നതോടൊപ്പം തൊഴിൽ നൈപുണ്യവും നേടുന്ന പുതിയ സംസ്ക്കാരം   അനിവാര്യം  : നിർമ്മല ജിമ്മി

കേരളം : പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും നേടുന്ന തരത്തിലുള്ള പുതിയ സംസ്ക്കാരം യുവജനങ്ങളിൽ വളരേണ്ടത് അനിവാര്യമാണെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് ജില്ലാ 
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും യുവജന ക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ  മാറുന്ന തൊഴിൽ മേഖലയും യുവജനങ്ങളുടെ സാദ്ധ്യതകളും  എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കരിയർ കൗൺസിലറും എച്ച്.ആർ.ഡി 
ട്രെയിനറുമായ സുനിൽ ഡി. കുരുവിള വിഷയാവതരണം നടത്തി. 
കരിയർ ഗൈഡൻസ് രംഗത്തെ
ചൂഷണത്തെക്കുറിച്ചും   അഭിരുചിക്കനുസരിച്ച് 
കോഴ്സുകൾ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു  വിവിധ 
 സെമിനാറിൽ പങ്കെടുത്ത കോളേജ് വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു.

ചടങ്ങിൽ യുവജന ക്ഷേമ
ബോർഡ് ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എസ്.വി സുജിത്ത് അധ്യക്ഷനായിരുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി ജയശങ്കർപ്രസാദ്, യുവജന ക്ഷേമ
ബോർഡ് യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, എം.ജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോ ചീഫ് പ്രൊഫ: ടി.വി. തുളസീധരൻ ,കെ. ഡെസ്ക്ക് ജില്ലാ കോ - ഓർഡിനേറ്റർ സുനു പി. മാത്യു, എംപ്ലോയ്മെന്റ് ഓഫീസർമാരായ 
എ.ആർ. അജിത്,  കെ.ആർ ജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു -.
 

date