Skip to main content

കായിക അഭ്യാസപ്രകടനത്തിൽ  താരമായി  രാഹുൽ രാജു

കോട്ടയം: ശാരീരിക വൈകല്യത്തെ കഠിനപ്രയത്നം കൊണ്ട് അതിജീവിച്ച് കായിക അഭ്യാസ പ്രകടനത്തിലെ താരമായി മാറിയിരിക്കുകയാണ് മുക്കൂട്ടുതറ ഐ ബി എൽ കരാട്ടെ അക്കാദമിയിലെ രാഹുൽ രാജു. എൻ്റെ കേരളം വേദിയിൽ  രാഹുലിന്റെ അസാമാന്യ പ്രകടനങ്ങളെ നിറഞ്ഞ കൈയ്യടിയോടെയാണ് കാണികൾ വരവേറ്റത്.
 കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്  നേടിയ രാഹുൽ അധ്യാപകരുടെ അഭിമാന താരം കൂടിയാണ്.  

 ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്‌പെഷ്യൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഒരു സാധാരണ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായി പഠനം നടത്തുകയാണീ മിടുക്കൻ.

  ഇരുകാലുകളും  മുകളിലേക്ക് ഉയർത്തി കൈയ്യിൽ കുത്തി കറങ്ങിയും,  കൈയ്യിൽ കുത്തി പൊങ്ങി ഇരുന്ന് ഇരുകാലുകളും കൊണ്ട് കണ്ണുകൾ എഴുതുകയും, കാലുകൾ കൊണ്ട് സൂജിയിൽ നൂൽ കോർക്കുന്ന തരത്തിലുള്ള അഭ്യാസപ്രകടനങ്ങളാണ് രാഹുൽ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
 ഐ ബി എൽ അക്കാദമിയിലെ വിവിധ സെൻസെയ് മാരുടെയും വിദ്യാർത്ഥികളുടെയും  കായിക അഭ്യാസപ്രകടനങ്ങളും മേളയിൽ അരങ്ങ് തകർത്തു. 
 കൈ ' കൊണ്ട് കത്തുന്ന ഓട് അടിച്ചു പൊട്ടിച്ചും ഇരുമ്പ് ദണ്ഡ് അടിച്ച് ഒടിച്ചും, ദേഹത്ത് കരിങ്കല്ല് വെച്ച് ഇരുമ്പ് കൂടത്തിന് അടിച്ച് പൊട്ടിച്ചുമെല്ലാം ഇവർ  കാണികളെ ത്രസിപ്പിച്ചു.

date