Skip to main content

തോട് ശുചീകരിച്ചു

 

 

 

സമ്പൂർണ തോട് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മഠത്തിൽ താഴ - കോമത്ത് മുക്ക് തോട് ശുചീകരിച്ചു. തെളിനീരൊഴുകും നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരണം. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി റീത്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വനജ ഒതയോത്ത് അധ്യക്ഷയായി.

തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടു കൂടിയാണ് ശുചീകരണം. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേർസൺ ഹേമ മോഹൻ, പഞ്ചായത്ത് അംഗങ്ങളായ രതീഷ്, നസീറ, മുരളി കുളങ്ങരത്ത്, കൃഷി ഓഫീസർ ആർദ്ര രഘുനാഥ്, വാർഡ് കൺവീനർ ആനന്ദൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

date