Post Category
ജല നടത്തം സംഘടിപ്പിച്ചു
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ ജലനടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ തോടുകളും നീർച്ചാലുകളും വീണ്ടെടുക്കാനായാണ് ജലനടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ ബീന ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരി അജന്ത അധ്യക്ഷയായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പദ്ധതി വിശദീകരിച്ചു.
ജലാശയങ്ങളുടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയാണ് തെളിനീരൊഴുകും നവകേരളം. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments