Post Category
പൊതുസ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ട്രെയിനിംഗ് കോളേജുകൾ, മ്യൂസിക് കോളേജുകൾ, സംസ്കൃത കോളേജുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അദ്ധ്യാപകരിൽ നിന്നും സർക്കാർ പോളിടെക്നിക് കോളേജുകൾ, എൻജിനിയറിംഗ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയുർവേദ കോളേജുകൾ, ലോ കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അദ്ധ്യാപകരിൽ നിന്നും 2022-23 അക്കാദമിക് വർഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ മേയ് 5ന് മുമ്പും പ്രിൻസിപ്പാൽൾമാർ ഓൺലൈൻ അപേക്ഷകൾ പരിശോധിച്ച് മേയ് 7ന് മുമ്പും സമർപ്പിക്കണം. വിശദാംശങ്ങൾക്ക്: www.collegiateedu.gov.in.
പി.എൻ.എക്സ്. 1779/2022
date
- Log in to post comments