Skip to main content

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മർദ്ദ പാത്തിയുടെയും കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനത്തിന്റെയും  സ്വാധീനത്തിൽ സംസ്ഥാനത്ത്  അടുത്ത അഞ്ച്  ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക്  സാധ്യത ഉള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ( മെയ് 4) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു  സാധ്യതയെന്നും  അറിയിപ്പിൽ പറയുന്നു.

 ഇന്ന് (മെയ് 4) തെക്കൻ  ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കാമെന്നും  വെള്ളിയാഴ്ചയോടെ(മെയ് 6 ) ഇത് ന്യുനമർദ്ദമായി മാറി  തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date