Skip to main content

ശ്രീനാരായണഗുരു പഠനകേന്ദ്രത്തില്‍ അവധിക്കാല ക്ലാസ്

സാംസ്‌കാരിക വകുപ്പിനു കീഴില്‍ ചെമ്പഴന്തിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്ലാസ് നടത്തുന്നു.  മെയ് 16 മുതല്‍ 21 വരെയാണ് ക്ലാസ്.  അഞ്ച് മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പതു പേര്‍ക്കാണ് പ്രവേശനം. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം, ഗുരുദേവ കൃതികള്‍ എന്നിവ കൂടാതെ കുട്ടികളില്‍ കലാ, സാഹിത്യ അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിന് അതത് വിഷയങ്ങളിലെ പ്രഗത്ഭര്‍ ക്ലാസുകളെടുക്കും. പങ്കെടുക്കുന്നവര്‍ക്ക് ചെമ്പഴന്തിയില്‍ താമസസൗകര്യവും ഭക്ഷണവും സൗജന്യമാണ്. അപേക്ഷ ഫോം ഇ-മെയില്‍ വഴിയും ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഇ-മെയില്‍ അല്ലെങ്കില്‍ പോസ്റ്റ് വഴിയോ, നേരിട്ടോ എത്തിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471 2599009, 9847162685, 9995437666, 9387385256. ഇ-മെയില്‍-sniscchempazhanthi@gmail.com.

date