Skip to main content

മേളയിലെത്തിയത് 5.60  ലക്ഷം ജനങ്ങൾ  എൻ്റെ കേരളം മേള  സർക്കാർ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യം: സി.കെ ആശ എം എൽ.എ

കോട്ടയം: സംസ്ഥാന സർക്കാർ  നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായിരുന്നു  നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയെന്ന്  
സി.കെ ആശ എം 'എൽ എ പറഞ്ഞു. 
രണ്ടാം പിണറായി വിജയൻ  സർക്കാരിൻ്റെ ഒന്നാം വാർഷീകാഘോഷ പരിപാടികളുടെ  ഭാഗമായി ഏപ്രിൽ 28 ന് തുടക്കം കുറിച്ച മേളയുടെ സമാപനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ആറ് വർഷക്കാലം  സർക്കാർ   നടത്തിയ പ്രവർത്തനങ്ങൾ  ജനങ്ങളെ  നേരിട്ട് ബോധ്യപ്പെടുത്തുന്നതിന് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മേളയിലൂടെ സാധിച്ചു.   ജനകീയമായ രീതിയിൽ ഒരുക്കിയ മേളയിൽ കാഴ്ച്ചക്കാരായും സേവനങ്ങൾക്കായും മറ്റും 5,60,717 പേർ എത്തിച്ചേർന്നത്   സർക്കാരിന് ജനങ്ങൾ നൽകുന്ന പിന്തുണയാണ് വെളിപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു .ഐ .ആൻ്റ് പി.ആർ.ഡി കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ  പ്രമോദ് കുമാർ റിപ്പോർട്ടവതരിപ്പിച്ചു.
സാംസ്കാരിക ഘോഷയാത്രയിലെ പങ്കാളിത്ത മികവിനും മേളയിൽ  മികച്ച രീതിയിൽ  തീം സ്റ്റാളും  വിപണന സ്റ്റാളും ഒരുക്കിയതിനും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫിക ൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സമ്മാനിച്ചു.
 ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ നന്ദിയും പറഞ്ഞു.  എ.ഡി.എം ജിനു പുന്നൂസ് ,സബ് കളക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ സന്നിഹിതരായി.

date