Skip to main content

കൊടിയിറങ്ങി:  എൻ്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ   ഭാഗമായി    നാഗമ്പടം മൈതാനത്ത്  സംഘടിപ്പിച്ച   എൻ്റെ കേരളം പ്രദർശന -വിപണന മേള  സമാപിച്ചു.   ഏപ്രിൽ 28 ന് തുടക്കം കുറിച്ച മേളയിൽ ഏഴു ദിവസങ്ങളിലായി  5, 60,717 പേരാണ്  എത്തിയത്.
രാവിലെ 9.30 മുതൽ രാത്രി ഒൻപത് വരെ നീണ്ട  മേള കാഴ്ചകൾ   ആസ്വദിക്കുന്നതിന്   ഓരോ ദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടത് . കുടുംബ സമേതവും കൂട്ടുകാർക്കൊപ്പവുമാണ് കൂടുതൽ പേരും എത്തിയത്.   തീം സ്റ്റാളുകളിലൂടെ  'സർക്കാർ വകുപ്പുകളെക്കുറിച്ച്  കൂടുതൽ മനസിലാക്കിയും   സേവനങ്ങൾ ലഭ്യമാക്കിയും മേള.  പ്രയോജനപ്പെടുത്തിയായിരുന്നു മടക്കം.  വിപണ സ്റ്റാളുകളിൽ നിന്ന്  സാധനങ്ങൾ വാങ്ങി  സംരംഭകരെ പിന്തുണച്ചു. 
കുടുംബശ്രീയുടെയും  ഫിഷറീസ് വകുപ്പ് - സാഫിൻ്റെയും  സ്റ്റാളുകളിൽ മനോഹരമായി സജ്ജീകരിച്ച തീൻമേശയിലെ  രുചികരമായ വിഭവങ്ങൾ   ആസ്വദിച്ചു.  ഗുണമേന്മ ഉറപ്പു വരുത്തിയ  മിൽമയുടെ ഐസ് ക്രീമിനും ആവശ്യക്കാർ ഏറെയായിരുന്നു. 

കലാവസന്തം പൂത്തുലഞ്ഞ സായന്തനങ്ങളാണ്  കഴിഞ്ഞ ഏഴുദിവസവും നാഗമ്പടം മൈതാനം  കലാപ്രേമികൾക്ക് സമ്മാനിച്ചത്. ജില്ലയിലെ കലാകാരന്മാർക്ക് പുറമേ വിവിധ പ്രൊഫഷണൽ കലാ സംഘങ്ങളും    
സദസിനെ   വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി.  
അക്ഷര കേരളത്തിൻ്റെ  വഴികാട്ടിയായ കോട്ടയത്തിൻ്റെ    മനസ് നിറച്ച  പ്രദർശനങ്ങൾക്കും കലാ സാംസ്കാരിക പരിപാടികൾക്കും കൊച്ചിൻ ആരോസിൻ്റെ കണ്ണഞ്ചിപ്പിക്കുന്ന കലാവിരുന്നോടെ  രാത്രിയിൽ   കൊടിയിറങ്ങി.

date