Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു 

 

ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ വിലങ്ങന്‍കുന്നിലെ ഫുഡ്‌കോര്‍ട്ട്, കലശമല ഇക്കോ ടൂറിസം സെന്ററിലെ കഫ്റ്റീരിയ, വാഴാനി ഗാര്‍ഡനിലെ ഫുഡ് കോര്‍ട്ട് എന്നിവ 11 മാസത്തേയ്ക്ക് കരാറിനുള്ള റീ ടെണ്ടര്‍ ക്ഷണിച്ചു.
ഓരോ ഇനത്തിനും പ്രത്യേകം ടെണ്ടർ സമർപ്പിക്കണം. 
നിരതദ്രവ്യമായി 5000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ വില 500 രൂപ. വിലങ്ങൻകുന്ന് ഫുഡ്കോർട്ട്, കലശമല കഫ്റ്റീരിയ എന്നിവയ്ക്കായുള്ള അപേക്ഷ ഫോം തൃശൂർ ഡിടിപിസി ഓഫീസിലും വാഴാനി ഫുഡ് കോർട്ടിനുള്ള അപേക്ഷ ഫോം 
വാഴാനി ഡി.എം.സി. ഓഫീസിലും മെയ് 16  ന് വൈകീട്ട് 5 മണി വരെ ലഭിക്കും. ടെണ്ടറുകൾ മെയ് 17 ന് രാവിലെ  11 മണി വരെ തൃശൂർ ഡിടിപിസി ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഡിടിപിസി ഓഫീസിൽ പരസ്യലേലം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഡിടിപിസി ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍ O487 2320800

date