Skip to main content

ജനഹൃദയങ്ങളിൽ 'അരികെ' 

 

ഗുരുവായൂര്‍ നഗരസഭയുടെ വെബിനാർ ഒന്നാം വർഷത്തിലേയ്ക്ക് 

വയോജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ  ദിനങ്ങള്‍ സമ്മാനിച്ച ഗുരുവായൂര്‍ നഗരസഭയുടെ 'അരികെ' പദ്ധതി  ഒന്നാം വർഷത്തിലേയ്ക്ക്. കോവിഡ് പ്രതിസന്ധി മൂലം വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ ആരംഭിച്ച മാനസികോല്ലാസ ആസ്വാദന വെബിനാറാണ് അരികെ. ജനഹൃദയങ്ങൾ കീഴടക്കിയ 'അരികെ'  ഒരു ആണ്ട് പൂർത്തീകരിക്കുമ്പോൾ നഗരസഭയ്ക്കും അത് അഭിമാന നേട്ടമാണ്. 

സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. 2021 മെയ് 5 ന് ആരംഭിച്ച വെബിനാർ എല്ലാ ദിവസവും രാത്രി 7നാണ് ആസ്വാദകരിലെത്തുന്നത്.  സിനിമാ-സാംസ്‌കാരിക-കലാ രംഗത്തുനിന്നുള്ള പ്രമുഖരാണ്  വിവിധ സെഷനുകള്‍ നയിക്കുന്നത്. 

സമൂഹത്തിലെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള കലാ ആസ്വാദകരായ നൂറോളം പേരാണ് വെബിനാറില്‍ ദിവസവും പങ്കെടുക്കുന്നത്. വയലിന്‍, തബല, ഓടക്കുഴല്‍, മിമിക്രി, നൃത്തം, സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച കലാകാരന്മാരാണ് അരികെയിലൂടെ വയോജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. നഗരസഭയുടെ കീഴിൽ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.
https://meet.google.com/eza-nayp-qwb  എന്ന ലിങ്ക് വഴിയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടത്.

date