Skip to main content

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുമായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.  വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം നാളെ വൈകുന്നേരത്തോടെ (മെയ് 7) ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറിയേക്കാം. മെയ് എട്ട് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി മെയ് 10 ഓടെ ആന്ധ്രാ - ഒഡിഷ തീരത്ത് എത്താനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച 'അസാനി' എന്ന പേരിലായിരിക്കും അറിയപ്പെടുക.

date