Skip to main content

പ്രീമെട്രിക് ഹോസ്റ്റല്‍ അഡ്മിഷന്‍  

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.  പട്ടികജാതി വിഭാഗം, പട്ടിക വര്‍ഗ വിഭാഗം, പിന്നോക്ക വിഭാഗം ,ജനറല്‍ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

 

എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളുമുള്ളതാണ് ഹോസ്റ്റല്‍.  പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും ഹോസ്റ്റലില്‍ പ്രത്യേക അധ്യാപകരുടെ സേവനം, എല്ലാ ദിവസവും ട്യൂഷന്‍ സംവിധാനം, ലൈബ്രറി സേവനം, രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനം, ശാരീരിക ആരോഗ്യ സംരക്ഷണത്തിനുള്ള കായിക ഉപകരണങ്ങള്‍, മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള കൗണ്‍സിലിങ്, മെനു അനുസൃതമായ സമീകൃത ആഹാരം, സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന എന്നീ സൗകര്യങ്ങളുണ്ടാകും. കൂടാതെ, പോക്കറ്റ്മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രക്കൂലി എന്നിവക്ക് മാസം തോറും നിശ്ചിതതുകയും അനുവദിക്കും.

 

കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-9544788310,8547630042. ഇ-മെയില്‍ þscdoelanthoor42@gmail.com

date