Skip to main content

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതി : നിര്‍മാണോദ്ഘാടനം മെയ് ഏഴിന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിര്‍വഹിക്കും

ജലജീവന്‍ മിഷന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം മെയ് ഏഴിന് വൈകിട്ട് മൂന്നിന് വള്ളംകുളം നാഷണല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിര്‍വഹിക്കും.ജില്ലയിലെ ആറന്മുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനായി ജലജീവന്‍മിഷന്‍ മുഖേന 2021-22 സാമ്പത്തിക വര്‍ഷം 41.51 കോടി രൂപ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ ഒന്നാം ഘട്ടമായി 12,13,14,15 വാര്‍ഡുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് 6.58 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ ഈ വാര്‍ഡുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭിക്കും.

 

ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. തിരുവിതാംകൂര്‍ പ്രസിഡന്റ് കെ.അനന്തഗോപന്‍ മുഖ്യപ്രഭാഷണം നടത്തും.

date