Skip to main content

എണ്ണയ്കാട്,ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു

റവന്യൂ വകുപ്പിന്‍റെ സേവനങ്ങളില്‍ 
സുതാര്യത ഉറപ്പാക്കും- മന്ത്രി കെ. രാജന്‍

ആലപ്പുഴ: റവന്യൂ വകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എണ്ണയ്ക്കാട്, ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നത്. ഡിജിറ്റൈസേഷന്‍ നടപടികളില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. പട്ടയ വിതരണത്തിലും സർവകാല റെക്കോർഡിലേക്ക് അടുക്കുകയാണ്- അദ്ദേഹം പറഞ്ഞു.  

എണ്ണയ്ക്കാട് വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ഐ. നസീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിന്‍ പി. വര്‍ഗീസ്, എ.ഡി.എം. സന്തോഷ്‌ കുമാർ, ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പലത മധു, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. എസ്. സുമ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആര്‍ മോഹനന്‍, ബുധനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചേപ്പാട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ശിവപ്രസാദ്, കെ.കെ.സന്തോഷ്, ബിന്ദു രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ഡി. കൃഷ്ണകുമാർ, എ.ഡി.എം. സന്തോഷ് കുമാർ, ചെങ്ങന്നൂർ ആർ.ഡി.ഒ എസ്.സുമ, ചേപ്പാട് വില്ലേജ് ഓഫീസർ കെ. പദ്മകുമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date