Skip to main content

ഡെങ്കിപ്പനി: ഉറവിട നശീകരണം പ്രധാനം

 

 

ഡെങ്കിപ്പനി പ്രതിരോധത്തിൽ പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. തിങ്കളാഴ്ച ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിച്ചു.  'ഡെങ്കിപ്പനി പ്രതിരോധത്തിൽ നമുക്ക് കൈകോർക്കാം' എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം.  

 

എന്താണ് ഡെങ്കിപ്പനി

ഒരു വൈറൽ രോഗം. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് പകർത്തുന്നത്.  ഇവ പകലാണ് മനുഷ്യരെ കടിക്കുന്നത്.  വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നു മുതൽ 14 വരെ ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും.

 

ലക്ഷണങ്ങൾ 

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കുപിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും.  ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സ തേടണം.

 

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും, ബോധവൽക്കരണ പരിപാടി, ഉറവിട നശീകരണ പ്രവർത്തനങ്ങളും ഇരിവേരി സി.എച്ച്.സി യിൽ നടത്തി.  ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിററി ചെയർപേഴ്‌സൺ പ്രസീത ടീച്ചർ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിററി ചെയർമാൻ രതീഷ്. ടി, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അനിൽകുമാർ. എം.വി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാജ്. എം.കെ, ഇരിവേരി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മായ. കെ, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾസലിം മണിമ, സി.ഡി.എസ്, എ.ഡി.എസ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.  

date